ഗുരുവായൂരപ്പൻ ധ്യാനം

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിൽ, മഹാവിഷ്ണുവിന്റെ ചതുർബാഹു രൂപത്തിൽ, ബാല കൃഷ്ണന്റെ സങ്കല്പത്തിൽ നൂറ്റാണ്ടുകളായി ആരാധിച്ചും, പ്രാർത്ഥിച്ചും പോരുന്ന പരബ്രഹ്മ സ്വരൂപമായി കണക്കാക്കുന്ന മൂർത്തിയാണ് ശ്രീ ഗുരുവായൂപ്പൻ.
ഹൃദയകേന്ദ്രത്തിൽ ഭഗവാന്റെ സാന്നിധ്യത്തെ സങ്കൽപ്പിച്ചുകൊണ്ട് ചെയ്യുന്ന ഈ ധ്യാനം ബ്രഹ്മഋഷി മോഹൻജി രചിച്ചു ശബ്ദം നൽകിയതാണ്.
ഗുരുവായൂരപ്പന്റെ ദിവ്യ വിഗ്രഹത്തിന്റെ ഉൽപ്പത്തിയും, ഇടതടവില്ലാതെ, യുഗങ്ങളിലൂടെയുള്ള അതിന്റ ആരാധനയുടെ പ്രയാണവും, ശ്രോതാക്കൾക്ക് ഈ ധ്യാനം അനുഭവവേദ്യമാക്കുന്നു.
ഹൃദയത്തിനെയും മനസ്സിനെയും ശുദ്ധീകരിക്കാനും, ഉള്ളിൽ ഭഗവൽ ഭക്തിയും, കൃതാർത്ഥതയും, സമർപ്പണവും ശക്തിപ്പെടുത്താനും ഈ ധ്യാനം സഹായിക്കും.
ഇത് കേൾക്കുന്നവർക്കെല്ലാം, ഈ ധ്യാനം ശാന്തിയും, രക്ഷയും നൽകി, ഭക്തിയെ പോഷിപ്പിക്കുകയും ചെയ്യട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.